തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്നത് പ്രത്യേകം പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും. കലക്ടര്‍മാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുക.
പ്രാഥമിക സമ്പര്‍ക്കപ്പട്ടിക പോര്‍ട്ടലിൽ കൃത്യമായി രേഖപ്പെടുത്താനും യോഗം തീരുമാനിച്ചു. കോവിഡ് രോഗം വന്നവരും അനുബന്ധ രോഗങ്ങളുള്ളവരുമായ ചെറുപ്പക്കാര്‍ ആശുപത്രികളിൽ പോകുന്നില്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാന്‍ വാര്‍ഡുതല സമിതികള്‍ ബോധവത്ക്കരിക്കണം. ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് കലക്ടര്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ച് നാളെ തീരുമാനമെടുക്കും.