ന്യൂഡല്‍ഹി : സി.ബി.എസ്.ഇ 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. മാര്‍ഗനിര്‍ദ്ദേശമനുസ,രിച്ച് അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും. 50 ശതമാനം വച്ച് ഓരോ ടേമിനും സിലബസുകള്‍ വിഭജിക്കും. ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായും നടത്തുമെന്നും സി.ബി.എസ്.ഇ അറിയിച്ചു
അവസാന ടേം പരീക്ഷകള്‍ 90 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. മാര്‍ക്കിങ് സ്കീമിനൊപ്പം സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ സജ്ജീകരിച്ച് സ്കൂളുകളിലേക്ക് അയയ്ക്കും. സി.ബി.എസ്.ഇ നിയോഗിക്കുന്ന പുറത്തുനിന്നുള്ള കേന്ദ്ര സൂപ്രണ്ടുമാരുടെയും നിരീക്ഷകരുടെയും മേല്‍നോട്ടത്തിലായിരിക്കും പരീക്ഷകള്‍ നടത്തുക. ഇരു ടേമുകളുടെയും മാര്‍ക്കുകള്‍ വിദ്യാര്‍ഥികളുടെ ആകെ സ്കോറില്‍ ചേര്‍ക്കുന്ന രീതിയാണ് പിന്തുടരുക. അതേസമയം, ഇേന്റണല്‍ അസസ്മെന്റിന് കൂടുതല്‍ പ്രധാന്യം കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.