മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 33 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3316 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 276,736 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1570 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ രോഗമുക്തി നിരക്ക് 88.3% ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 166 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1554 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 506 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.