കൊച്ചി:തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ. എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് . തനിക്കെതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ ആരോപിച്ചു.അന്വേഷണം ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം തേടി സ്വപ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.
2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ സരിത് ആദ്യം അറസ്റ്റിലായി. സരിതിന്‍റെ മൊഴി സ്വപ്നയുടെയും സന്ദീപിന്‍റെ പങ്കിലും അന്വേഷണമെത്തിച്ചു. പിന്നാലെ ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.