കൊയിലാണ്ടി: ദേശീയപാതയിൽ വാഹനാപകടം.ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു . പെരുമ്പാവൂർ സ്വദേശികളായ ബിനു, ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് മുൻപിലായിരുന്നു അപകടം. തിരുവങ്ങൂർ കാലിത്തീറ്റ ഗോഡൗണിലേക്ക് വന്ന ലോറിക്ക് പിന്നിൽ പെരുമ്പാവൂരിൽ നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻവശം പൂർണമായും തകർന്നു.