പാലക്കാട്: നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയാണ് വിദ്യാര്‍ഥി. മുകേഷ് എംഎൽഎയെ വിളിച്ചത് കൂട്ടുകാരന് വേണ്ടിയാണെന്ന് കുട്ടി പറഞ്ഞു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ ലഭ്യമാക്കാനാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ടാണ് കോൾ റെക്കോർഡ് ചെയ്തത്. സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുട്ടി വ്യകത്മാക്കി.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് ലഭ്യമാക്കാൻ പറ്റുന്നത് ചെയ്യണമെന്ന് സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. തനിക്ക് അമ്മ ഫോൺ വാങ്ങി നൽകിയത് വളരെ കഷ്ടപ്പെട്ടാണ്. ബാക്കിയുള്ള കുട്ടികൾ എത്രത്തോളം കഷ്ടപ്പെടുമെന്ന് കരുതിയാണ് എംഎൽഎയ വിളിക്കാൻ തീരുമാനിച്ചത്. മുകേഷ് എംഎൽഎ വിദ്യാർത്ഥികൾക്ക് ഫോൺ നൽകുന്ന കാര്യമൊക്കെ അറിഞ്ഞിരുന്നു. അതനുസരിച്ചാണ് അദ്ദേഹത്തെ വിളിച്ചതെന്നും കുട്ടി പറഞ്ഞു.
ഇതിനിടെ വി.കെ.ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.അതേ സമയം തനിക്ക് വന്ന ഫോണ്‍വിളിയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.