ഗാസിയബാദ്:ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വത്തിന് എതിരെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍.എസ്.എസിന് കീഴിലെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
ജനങ്ങളുടെ ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയായിരിക്കണം. ഐക്യമില്ലാതെ രാജ്യത്ത് വികസനം കൊണ്ടുവരാനാകില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ലെന്നും ഇന്ത്യക്കാരനാണ് മേധാവിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനാണ് ശ്രമിക്കേണ്ടത്. ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല. ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണ് എന്ന കെണിയില്‍ ആരും വീഴരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.