മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് കമ്മിഷന് നിര്‍ദേശം നല്കി.
മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്നിലനിര്ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 84 കാരനായ ഫാ.സ്റ്റാന്‍ സ്വാമി ഗുരുതരാവസ്ഥയിലാണെന്ന് സഹപ്രവര്‍ത്തകനായ ഫാ. ജോസഫ് സേവ്യര്‍ സ്ഥിരീകരിച്ചു.
ഫാ.സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നേരത്തേ സബര്‍ബന്‍ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
പാര്ക്കിന്സണ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാന്‍ സ്വാമി നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണിത്. സ്വകാര്യാ ശുപത്രിയില്‍ പരിശോധനയ്ക്കിടെ ഫാ.സ്റ്റാന്‍ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍; മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഇടപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്