കൂടത്തായി പരമ്പരയ്ക്ക് ശേഷം കൊല്ലത്തെ രേഷ്മ കേസും സ്‌ക്രീനിലേക്ക്. വണ്‍ഡേ മിറര്‍ എന്ന പേരില്‍ നവാഗതനായ ഷാനു കാക്കൂരാണ് രേഷ്മയുടേയും അജ്ഞാത ഫേയ്സ്ബുക്ക് കാമുകന്റെയും കഥ സിനിമയാക്കുന്നത്. ഫാമിലി സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത് സന്തോഷ് കൈമളാണ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബര്‍ ആദ്യ വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.