ശ്രീനഗർ: ജമ്മുവിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം.കാശ്മീരിലെ സാംബ ജില്ലയിൽ ബിർപൂരിനടുത്ത് ഡ്രോൺ മാതൃകയിൽ പറന്നു നടക്കുന്ന വസ്തു ശ്രദ്ധയിൽപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.ഡ്രോൺ ഭീഷണിയെത്തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ പ്രദേശത്ത് വിപുലമാക്കിയിട്ടുണ്ട്. ജമ്മുവിലെ സ്‌റ്റേഷനിൽ റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടറും സോഫ്റ്റ് ജാമറും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡ്രോൺ വിരുദ്ധ തോക്കുകളും വിന്യസിച്ചു.