റിയാദ്:സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്താവളം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ ശേഖരം പിടികൂടി. 1.7 കിലോയിലധികം കൊക്കെയ്‌നാണ് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്.
പാര്‍സലുകളില്‍ ഒളിപ്പിച്ച് വിമാനത്താവളം വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമമാണ് അധികൃതര്‍ തടഞ്ഞത്. ബാഗിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പതിവ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ എക്‌സ്‌റേ മെഷീനുകള്‍ ഉപയോഗിച്ച് നടത്തിയ വിശദ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.