കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. രാഷ്ട്രീയ എതിരാളികൾക്കെതിരെ സമയം നോക്കി കേസെടുക്കുകയാണ് ഇടത് സർക്കാർ. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് സുധാകരനെതിരായ കേസെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കണക്കാക്കാനുള്ള സംവിധാനത്തിൽ പ്രശ്നങ്ങളുണ്ട്. കോവിഡ് വന്ന ശേഷമുള്ള ഒരാളുടെ മരണം കോവിഡ് മൂലമല്ലെന്ന് അംഗീകരിക്കാനാവില്ല. മരണനിരക്ക് കുറച്ചു കാണിച്ച സർക്കാർ സമൂഹത്തോട് മാപ്പു പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.