തിരുവനന്തപുരം:വിവാദ മരംമുറി ഉത്തരവ് വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വനം മാഫിയക്ക് മരം മുറിക്കുന്നതിന് നൽകിയ ലൈസൻസാണ് ഒക്ടോബർ 24ന് പുറത്തിറക്കിയ ഉത്തരവ്. നിലവിലെ നിയമങ്ങളെയും ചട്ടങ്ങളെയും വളച്ചൊടിച്ചാണ് ഉത്തരവിറക്കിയതെന്നും സതീശൻ കുറ്റപ്പെടുത്തി.
വിവാദ മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന നടപടിക്രമങ്ങളുടെ പൂർണവിവരം ഇന്ന് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു എന്നിവർക്ക് പൂർണ ഉത്തരവാദിത്തമുണ്ട്. മുൻ മന്ത്രിമാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.