ന്യൂഡൽഹി; രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. രാജ്യത്ത് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.
അതേസമയം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന് ഐഐടി കൾ നടത്തിയ പഠനത്തിൽ കണ്ടെത്തി.