ഡെറാഡൂണ്‍;ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷകര്‍ സിംഗ് ധാമി ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ സത്യവാചകം ചൊല്ലി നല്‍കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തീരഥ് സിംഗ് റാവത്ത് രാജിവെച്ചതോടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ടി വരുന്നത്.
ഗ്രൂപ്പു വഴക്കിനെത്തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാർച്ച് 10-നാണ് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്. നിയമസഭാംഗമല്ലാത്ത തിരാത്തിനെ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി എം.എൽ.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.എന്നാൽ കോവിഡ് സാഹചര്യത്തിൽ കണക്കുകൂട്ടൽ തെറ്റിച്ചു. സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധി മറികടക്കാനായിരുന്നു ഇന്നലെ തിരത്ത് സിംഗ് റാവത്ത് രാജിവെച്ചത് . നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌ക്കര്‍ സിംഗ് ധാമിക്ക്.