ന്യൂഡൽഹി: സുപ്രിം കോടതി ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും.ബുധനാഴ്‌ചയായിരുന്നു കോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.2016-ലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. കേരള ഹൈക്കോടതിയുടെ 31ാമത് ചീഫ് ജസ്റ്റീസ് കൂടിയായിരുന്നു അദ്ദേഹം.
കേസുകളിലെ മനുഷ്യത്വപരമായ ഇടപെടലുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മഹാമാരി കാലത്ത് രാജ്യത്ത് കഷ്ടതകൾ അനുഭവിക്കുന്നവരെ തന്റെ വിധികളിലൂടെ അശോക് ഭൂഷൺ ചേർത്ത് പിടിച്ചു.അയോധ്യ ഉള്‍പ്പെടെ നിരവിധി കേസുകളില്‍ വിധി പ്രസ്ഥാവിച്ച ബഞ്ചില്‍ അംഗമായിരുന്നു..
ഉത്തര്‍പ്രദേശിലെ ജൗണ്‍പൂര്‍ സ്വദേശിയായ അശോക് ഭൂഷണ്‍ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി. 1979 മുതല്‍ അഭിഭാഷകനായി അലഹാബാദ് കോടതിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2001 ഏപ്രില്‍ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി.