ന്യൂഡൽഹി : ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവിഷീൽഡിന് കോവിഡിന്റെ ആൽഫ, ഡെൽറ്റ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പുതിയ പഠന റിപ്പോർട്ട് .
“കോവിഡ് വൈറസിന്റെ ഡെൽറ്റ വേരിയന്റിനെ പ്രതിരോധിക്കുന്നതിൽ ഹ്യൂമറൽ, സെല്ലുലാർ രോഗപ്രതിരോധ ശേഷി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനം കാണിക്കുന്നു. ആൽഫ വകഭേദമായ ബി.1.1.7, ഡെൽറ്റ വകഭേദമായ ബി.1.617 എന്നിവയ്ക്കെതിരെ ആന്റിബോഡികൾ കോവിഷീൽഡ് ഉത്പാദിപ്പിക്കുന്നുണ്ട്” – ഐസിഎംആർ റിപ്പോർട്ട് വ്യക്തമാക്കുന്നു .