ലഖ്നൗ: സമാജ്‌വാദി പാർട്ടിക്ക് (എസ്.പി.) കനത്ത തിരിച്ചടിനൽകി ഉത്തർപ്രദേശിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയം . ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിൽ 75 സീറ്റിൽ 60-ലും ബി.ജെ.പി. വിജയമുറപ്പാക്കി. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ബി.ജെ.പി 65 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്‌വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാകട്ടെ, സീറ്റൊന്നും നേടാനായില്ല. 2016ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.