കവരത്തി: ലക്ഷദ്വീപില്‍ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടൂറിസം, സ്‌പോര്‍ട്ട്‌സ് വകുപ്പുകളിലെ 151 താത്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. സാമ്ബത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ്ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.
അതേസമയം, ദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷ കലക്ടര്‍ നിരസിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്.
എംപിമാർ ലക്ഷദ്വീപ് സന്ദർശിച്ചാൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ദ്വീപിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ ഇവരുടെ സന്ദർശനം ഇടയാക്കുമെന്നും കലക്ടർ വിശദീകരിക്കുന്നു.
എന്നാൽ ദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം തുടരുമെന്ന് എംപിമാർ അറിയിച്ചു. കളക്ടറുടെ നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കും. കളക്ടറുടെ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എംപിമാർ പ്രതികരിച്ചു.