ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ വിജയം. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയേല്‍ക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 75 ല്‍ 60 ലേറെ സീറ്റുകളും ബി.ജെ.പി വിജയിച്ചു. അതേസമയം, സമാജ്‌വാദി പാര്‍ട്ടിക്ക് ആറു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാകട്ടെ, സീറ്റൊന്നും നേടാനായില്ല.
’75 ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ 67 ഇടങ്ങളില്‍ ബിജെപി വിജയിച്ചു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയിക്കും’.- ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
The Bharatiya Janata Party (BJP) has won 67 out of 75 district panchayat chairperson seats. We’will win 2022 Assembly elections also: Swatantra Dev Singh, State BJP president pic.twitter.com/FCOS1oh74L
— ANI UP (@ANINewsUP) July 3, 2021
അതേസമയം, ബി.ജെ.പി ഭരണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ ആരോപണം.
21 ബിജെപി സ്ഥാനാര്‍ഥികളും എസ്പിയില്‍നിന്ന് ഒരാളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 3,000 ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് യുപിയിലുള്ളത്. ഇവരാണ് ജില്ലാ അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.
2016 ലെ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളും സമാജ്‌വാദി പാര്‍ട്ടിക്കായിരുന്നു.