തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 1,113 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,471 പേര് രോഗമുക്തരായി. 8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8,991പേര് ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,011 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 2 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. പുതുതായി 2,322 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 3,299 പേര് നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 36,104 ആയി.