ഭോപ്പാല്‍: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തുടനീളം അടച്ചിട്ട സ്‌കൂളൂകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ പോത്ത് വിരണ്ടു. ഒരു യുവതിക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലാണ് സംഭവം. പ്രതിഷേധ സ്ഥലത്ത് എത്തിച്ച പോത്താണ് ഫോട്ടോ എടുക്കുന്നതിനിടയില്‍ അക്രമാസക്തനായത്.
തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൃത്യമായ പ്രതികരണം ലഭിക്കുന്നില്ലെന്നും പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് കാര്യമില്ലെന്ന് കാണിക്കാനാണ് മൃഗത്തെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതെന്ന് സ്വകാര്യ സ്‌കൂള്‍ ഉടമകളുടെ പ്രതിനിധി ദിലീപ് ശര്‍മ്മ പറഞ്ഞു. അതേസമയം, അക്രമാസക്തനായ പോത്ത് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നിരുന്ന യുവതിയുടെ നേരെ പാഞ്ഞടുക്കുന്നത് വീഡിയോയില്‍ കാണാം.
Unique protest by private school owners in MP’s Shajapur district goes awry: How playing bean before a buffalo to symbolise government’s inaction on reopening schools went wrong..see for yourself. @NewIndianXpress @khogensingh1 @gsvasu_TNIE @TheMornStandard pic.twitter.com/LeTE8w7og6
— Anuraag Singh (@anuraag_niebpl) July 3, 2021