ന്യൂഡൽഹി; രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണ നിരക്ക് 738 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആയി കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,95,533 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നു. കേരളത്തില്‍ മാത്രമാണ് പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഒരു ലക്ഷത്തില്‍ അധികം രോഗികള്‍ ഇപ്പോഴുള്ളത്.
രോഗസ്ഥിരീകരണം(ടി.പി.ആർ.) പത്തു ശതമാനത്തിൽ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളിൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ നൽകിയിട്ടുണ്ട്.