ന്യൂഡല്‍ഹി: ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തില്‍ വികസിപ്പിച്ച കൊവാക്‌സിന്‍ കോവിഡ് തടയുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങള്‍. പതിനെട്ട് മുതൽ തൊണ്ണൂറ്റിയെട്ട് വയസുവരെയുള്ള 25,800 പേരിലാണ് അവസാനഘട്ട പരീക്ഷണം നടത്തിയത്.
നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് 98 ശതമാനവും വാക്സീൻ ഫലപ്രദമായി. വാക്സീൻ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീൻ ഫലപ്രദമാണ്. ബി.1.617.2 ഡെൽറ്റ വഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.
COVAXIN® Proven SAFE in India’s Largest Efficacy Trial. Final Phase-3 Pre-Print Data Published on https://t.co/JJh9n3aB6V pic.twitter.com/AhnEg56vFN
— BharatBiotech (@BharatBiotech) July 2, 2021