ജനീവ: ധ്രുവപ്രദേശമായ അന്റാർട്ടിക്കയിലും ചൂട് വർദ്ധിക്കുന്നു. 2020 ഫെബ്രുവരി ആറിന് ഇവിടെ താപനില 18.3 ഡിഗ്രിയിലേക്ക് ഉയർന്നതായി ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ സ്ഥിരീകരിച്ചു.താപനിലയിലെ വ്യതിയാനത്തെക്കുറിച്ച് ലഭ്യമായ റിപ്പോർട്ടുകൾ വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈ സേഷന്റെ കാലാവസ്ഥാ പരിശോധക കമ്മറ്റി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഉയർന്ന താപനില സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ 50 വർഷത്തിനിടെ മൂന്ന് ഡിഗ്രി ചൂട് ഇവിടെ ഉയർന്നതായി യു.എൻ കാലാവസ്ഥ സമിതി സെക്രട്ടറി ജനറൽ പെറ്റേരി താലാസ് പറയുന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന പ്രദേശങ്ങളിലൊന്നായി അന്റാർട്ടിക്ക മാറിയിരിക്കുന്നു.2015 മാർച്ച് 24ന് രേഖപ്പെടുത്തിയ 17.5 ഡിഗ്രി സെൽഷ്യസാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്.