ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുൻപാണ് ലോക്‌സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി.
ഉത്തരാഖണ്ഡിന്‍റെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന തിരത് 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു. വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്ന മുഖ്യമന്ത്രിയായിരുന്നു തിരത് സിങ് റാവത്ത്. പെൺകുട്ടികൾ കീറിയ ജീൻസിടുന്നതിനെതിരെ അദ്ദേഹം നടത്തിയ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിനും അതൃപ്‌തിയും ഉണ്ടായിരുന്നു.