ന്യൂഡൽഹി: മൺസൂൺ കാല പാർലമെന്റ് സമ്മേളനം ജൂലൈ 19 ന് ആരംഭിക്കും.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നടപടികൾ.സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങൾ സഭയിൽ ചർച്ചയ്ക്കെടുക്കും. ഓഗസ്റ്റ് 13 വെള്ളിയാഴ്ച സഭാ നടപടികൾ പൂർത്തിയാക്കും. രാജ്യസഭാ സമ്മേളനവും 19-ന് തന്നെ ആരംഭിക്കും.
അതേസമയം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോക്സഭയിൽ നിന്ന് 444 അംഗങ്ങൾക്കും 218 രാജ്യസഭാംഗങ്ങൾക്കും ഒരു ഡോസ് കൊവിഡ് വാക്സീൻ കുത്തിവയ്പെങ്കിലും നടത്തിയിട്ടുണ്ട്.