തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് പുറത്തുവിടും. കോവിഡ് ബാധിച്ച് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചവയാണ് പരസ്യപ്പെടുത്തുക.ഡോക്ടര്‍മാര്‍ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചവയാണ് പരസ്യമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനില്‍ മരിച്ചവരുടെ ജില്ല, വയസ്, പേര് ഉള്‍പ്പെടെ പ്രസിദ്ധീകരിക്കും. മരണമടഞ്ഞവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും വിവരങ്ങള്‍ പുറത്തുവിടുക.
2020 ഡിസംബര്‍ മാസം വരെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഈ രീതി മാറ്റുകയും മരണസംഖ്യ അല്ലാതെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനുളള തീരുമാനത്തിലെത്തിയിരിക്കുന്നത്.