മാലി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന്‍ അടച്ച അതിര്‍ത്തി തുറന്ന്‍ മാലദ്വീപ്. ജൂലൈ 15 മുതല്‍ മാലദ്വീപില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കും. രാജ്യത്തേക്ക് വരുന്നവര്‍ക്ക് ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രാലയം അറിയിച്ചു.
ദക്ഷിണേഷ്യന്‍ യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് രാജ്യം പുനരാരംഭിക്കുമെന്ന് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സാലിഹും അറിയിച്ചു. വര്‍ക്ക് വിസയുള്ളവര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ഇവര്‍ ക്വാറൈന്റനില്‍ കഴിയണം.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മാലദ്വീപ് പ്രവേശനം വിലക്കുകയായിരുന്നു. ഇന്ത്യയില്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് വീണ്ടും അതിര്‍ത്തി തുറക്കുന്നത്.