ന്യൂഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച ദേശീയ സമിതിയുടെ ശിപാർശയ്ക്ക് കേന്ദ്രം അംഗീകാരം നൽകി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിനെടുക്കുന്നത് ഗര്‍ഭിണികള്‍ക്ക് വളരെ ഉപകാരപ്രദമായതിനാല്‍ അവര്‍ക്ക് കുത്തിവെപ്പ് നല്‍കണമെന്ന് ഐ.സി.എം.ആര് ഡയരക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞിരുന്നു.
കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തോ ഏറ്റവും അടുത്തുള്ള കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിനുള്ള മാർഗ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വാക്സിൻ നൽകുന്നതിന് മുൻപായി ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഗർഭിണികളെ പൂർണമായി പറഞ്ഞു മനസിലാക്കണം.
മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വാക്സിന് സ്വീകരിക്കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഗര്‍ഭിണികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ സാധാരണയായി ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങളുടെ അഭാവമാണ് ഇതിന് കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.