കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പിലെ തസ്തികകൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് ഒരാഴ്ചക്കുള്ളില്‍ കവരത്തിയിലേക്ക് തിരിച്ചു വരാനാണ് നിര്‍ദേശം. ഓഫീസിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കവരത്തിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ ഓഫീസ് തുടങ്ങിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് കേരളവുമായുള്ള ബന്ധം കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.