മനാമ:ബഹ്റൈനില്‍ കോവിഡ് ബാധിതനായ 15കാരനില്‍ നിന്ന് രോഗം ബാധിച്ചത് എട്ട് കുടുംബാംഗങ്ങള്‍ക്ക്.ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇന്നലെ രാത്രി ഈ വിവരം പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 246 ആയി കുറഞ്ഞു. ഇതിന് മുമ്പത്തെ ആഴ്ച 450 ആയിരുന്നു. ആകെ 1,720 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 914 പേര്‍ പ്രവാസികളും 806പേര്‍ സ്വദേശികളുമാണ്..