ന്യൂഡൽഹി: കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രസംഘം വീണ്ടും സംസ്ഥാനത്ത് എത്തുന്നു. കോവിഡ് സാഹചര്യം വിലയിരുത്താനാണ് സന്ദർശനം. ഇത് മൂന്നാം തവണയാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.കേരളത്തിനു പുറമേ ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലേക്കും സംഘത്തെ അയക്കും.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങള് ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്.രാജ്യത്തുടനീളം 3,04,58,251 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേര് രോഗമുക്തി നേടി.