തിരുവനന്തപുരം: തിരുവനന്തപുരം മുറിഞ്ഞപാലത്ത് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു. മായ സൗണ്ട്‌സ് ഉടമ നിര്‍മ്മല്‍ ചന്ദ്രന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 54 വയസായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിര്‍മല്‍ കോഴിക്കച്ചവടം തുടങ്ങിയിരുന്നു. എന്നാല്‍ പത്ത് ലക്ഷത്തോളം രൂപ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തായിരുന്നു ബിസിനസ് നടത്തിയത്.ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് നിര്‍മ്മല്‍ ചന്ദ്രന്റെ കുടുംബം.