തിരുവനന്തപുരം; തിരുവനന്തപുരത്ത് 4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി അബ്കാരി കേസിലെ പ്രതിയുമായ പ്രശാന്ത് (29), ഊരമ്പ് ചൂഴാൽ സ്വദേശി സൂരജ് (28) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
അമരവിള ടോൾ ജങ്ഷനിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ രണ്ട് കെയ്സ് മദ്യവുമായിട്ടാണ് പ്രതികൾ ആദ്യം പിടിയിലായത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വ്യാജമദ്യ ശേഖരത്തെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്.250 കെയിസിലായി ആയിരുന്നു വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത വ്യാജ മദ്യത്തിന് വിപണിയില്‍ 25 ലക്ഷം രൂപ വിലയുണ്ട്.