ന്യൂഡല്‍ഹി; രാജ്യത്ത് സ്പുട്നിക് ലൈറ്റ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതിയില്ല.വിഷയം പരിഗണിക്കാൻ ബുധനാഴ്ച ചേർന്ന കേന്ദ്രസർക്കാരിന്റെ വിദഗ്‌ധസമിതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.സ്പുട്നിക് വാക്സിന്റെ ആദ്യത്തെ ഉപവാക്സിനാണ് സ്പുട്നിക് ലൈറ്റ്. മേയിലാണ് ഇതു പുറത്തിറക്കിയത്. സ്പുട്നിക് വാക്സിൻ വികസിപ്പിച്ചെടുത്ത ഗമേലയ നാഷണൽ റിസർച്ച് സെന്റർ തന്നെയാണ് സ്പുട്‌നിക് ലൈറ്റും വികസിപ്പിച്ചത്.
റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക് വി, സ്പുട്‌നിക് ലൈറ്റ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് വാക്‌സിന്‍ വിതരണ ചുമതല.സ്പുട്‌നിക് വി വാക്‌സിന്റെ ആദ്യ ഡോസ് തന്നെയാണ് സ്പുട്‌നിക് വി എന്ന പേരില്‍ ഒറ്റ ഡോസായി നല്‍കുന്നതെന്ന് വിദഗ്ധ സമിതി നിരീക്ഷിച്ചു. അതിനാലാണ് ഇതിന്റെ അന്തിമപരീക്ഷണത്തിന് അനുമതി നിഷേധിച്ചത്.