ഇംഗ്ലീഷ് താരം ജഡോന്‍ സാഞ്ചോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്. താരത്തിന്റെ ക്ലബ് മാറ്റം സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രംഗത്തെത്തി.
85 മില്യണ്‍ യൂറോയ്ക്ക് ആണ് 21കാരനായ താരത്തെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്.
നീണ്ട രണ്ട് വര്‍ഷത്തെ ശ്രമത്തിനു ശേഷമാണ് സാഞ്ചോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൈന്‍ ചെയ്യുന്നത്. യുനൈറ്റഡ്, താരവുമായും ഡോര്‍ട്മുണ്ടുമായും കരാറില്‍ എത്തിയതായി ക്ലബ് അറിയിച്ചു.
നേരത്തെ ബുണ്ടസ് ലീഗ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിലാണ് താരം കളിച്ചുക്കൊണ്ടിരുന്നത്. 2017ലാണ് സാഞ്ചോ ഡോര്‍ട്മുണ്ടിലെത്തുന്നത്.
യൂറോ കപ്പിന് ശേഷം കരാര്‍ ഒപ്പിടല്‍, മെഡിക്കല്‍ എന്നിവ പൂര്‍ത്തിയാകും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന് 2026വരെയുള്ള കരാര്‍ ആണ് നല്‍കുന്നത്.