മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് (എംഎസ്‌സിബി) അഴിമതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവറിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട 65 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്.
65.75 കോടി രൂപയുടെ വിലമതിക്കുന്ന സരാരയിലെ ഭൂമി, കെട്ടിടം, പ്ലാന്റ്, യന്ത്രങ്ങൾ എന്നിവയാണ് അനുബന്ധ വസ്തുവകകൾ. ഗുരു കമ്മോഡിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള സ്വത്തുക്കൾ ജരദേശേശ്വർ ഷുഗർ മിൽസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പാട്ടത്തിന് നൽകിയിരുന്നത്.
നേരത്തെ ഏജന്‍സി അജിത് പവാറിന് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ഇഡിയിൽ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്ന് അജിത് പവാർ പറഞ്ഞു.