ഇന്നലെയാണ് സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് സ്ഥാനമേറ്റെടുത്തത്. എന്നാൽ അതിനുള്ളിൽ തന്നെ അദ്ദേഹത്തിന്റെ അപരനെ കണ്ടത്തിയിരിക്കുകയാണ് ട്രോളാന്മാർ. പോലീസ് വേഷത്തിലുള്ള നടൻ ചെമ്പിൽ അശോകന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഡിജിപിയുടെ അപരനായി പ്രചരിക്കുന്നത്.
മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റക്ക് അപരനായി സാജു നവോദയയെ കണ്ടത്തിയ സോഷ്യൽ മീഡിയ തന്നെയാണ് പുതിയ ഡിജിപിയുടെ അപരനേയും കണ്ടത്തിയത്. ഇതൊക്കെയൊരു ഭാഗ്യമെന്നാണ് നടൻ അശോകന്‍ പറയുന്നത്. അശോകന് പുറമേ നടന്‍ കലിംഗ ശശിയെയും ട്രോളന്‍മാര്‍ പരീക്ഷിച്ചു. ഏതായാലും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാജു നവോദയയക്ക് ഇനി വിശ്രമിക്കാം. ഇനി ചെമ്ബില്‍ അശോകന്‍ ആയിരിക്കും ട്രോളന്മാരുടെ താരം.