തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ രക്ഷിക്കാനാണ് മാത്യു കുഴല്‍നാടന്‍ എംഎൽഎ ശ്രമിക്കുന്നതെന്ന ആരോപണവുമായി എം വിജിന്‍ എംഎല്‍എ. ഇതൊരു ജനപ്രതിനിധിക്ക് യോജിച്ച നിലപാടല്ലെന്നും വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും വിജിന്‍ അറിയിച്ചു.
പോക്‌സോ പ്രതിക്ക് വേണ്ടിയാണ് എംഎല്‍എയായ മാത്യു കുഴല്‍നാടന്റെ ഇടപെടല്‍. എംഎല്‍എയെന്ന നിലയില്‍ ഇത് ശരിയല്ല. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധി പ്രതിയെ സംരക്ഷിക്കാനാണ് നോക്കുന്നതെന്ന് വിജിന്‍ പറഞ്ഞു.
അതേസമയം, അല്‍പ്പമെങ്കിലും നീതി ബോധം മാത്യു കുഴല്‍നാടനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, ഷാനിനെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാവണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആവശ്യപ്പെട്ടു.
എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍. രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദാണ്.