തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പ്രമോദ് രാമന്‍ മീഡിയവൺ എഡിറ്ററായി ചുമതലയേറ്റു.മലയാള സാറ്റലൈറ്റ് ചാനലുകളുടെ ചരിത്രത്തോടൊപ്പം വളർന്നുവന്ന ദൃശ്യമാധ്യമ പ്രവർത്തകനാണ് പ്രമോദ് രാമൻ. 1995ൽ ആരംഭിച്ച മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്‍റെ ആദ്യ വാർത്താ ബുള്ളറ്റിൻ അവതാരകനായാണ് ദൃശ്യമാധ്യമ രംഗത്തെത്തിയത്.
രാജീവ് ദേവരാജ് ആയിരുന്നു മീഡിയ വണ്ണിലെ എഡിറ്റര്‍. അദ്ദേഹം അവിടെ നിന്ന് രാജിവച്ച് മാതൃഭൂമി ന്യൂസില്‍ പോയി . ഈ സാഹചര്യത്തിലാണ് പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്റര്‍ ആയി എത്തുന്നത്. മനോരമ ന്യൂസിന്റെ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആണ് പ്രമോദ് രാമന്‍. നേരത്തേ ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും ജോലി ചെയ്തിട്ടുണ്ട്.
കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയായ പ്രമോദ് രാമൻ രാവണീശ്വരം ഗവ. ഹൈസ്കൂളിലും കാസര്‍ക്കോട് ഗവ.കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളാ പ്രസ് അക്കാദമിയിൽ നിന്ന് മാധ്യമ പ്രവർത്തനത്തിൽ ബിരുദം നേടി.മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച കഥാകൃത്താണ്. രതിമാതാവിന്‍റെ പുത്രൻ, ദൃഷ്ടിച്ചാവേർ, മരണമാസ്, കഥ, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.