ഫഹദ് ഫാസില്‍ ചിത്രം “മാലിക്ക്” റിലീസിന്.ജൂലൈ 15 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.സീ യൂ സൂണിന് ശേഷം ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ വരുന്ന ചിത്രമാണ് മാലിക്ക്. മാലിക്കിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഫഹദ് ചിത്രത്തിന്‌റെ ട്രെയിലറിന് ലഭിക്കുന്നത്. സുലൈമാന്‍ മാലിക്ക് എന്ന ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ വിവിധ കാലഘട്ടത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ‘പതിനെട്ടാം പടി’യിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാമും സംഘട്ടനം ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറും നിർവ്വഹിക്കുന്നു.