കൊല്ലം: അഞ്ചലില്‍ സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.അഞ്ചൽ സ്വദേശിയായ ബസുടമ ഉല്ലാസ് (42) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.പ്രഭാത സവാരിക്കെത്തിയ നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അഞ്ചല്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം റൂറല്‍ എസ്.പി.യും പുനലൂര്‍ ഡിവൈ.എസ്.പി.യും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഫൊറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സംഭവത്തില്‍ അഞ്ചല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.