ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗബാധിതർ കുറയുന്നു. 24 മണിക്കൂറിനിടെ 48, 786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61,588 പേർ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനയുണ്ട്. ആറുശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം 45,951 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അതേസമയം ആയിരത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1005 പേര്‍ മരിച്ചു. മരണ നിരക്ക് 1.31 ശതമാനമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ കേരളത്തിലാണ്.