കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റിസ് വി കെ മോഹനനെ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ നടപടി അസാധുവാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും ഹർജിയില്‍ പറയുന്നു.കൂടാതെ സർക്കാർ നടപടി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ എൻഫോഴ്സ്മെന്റ് പറയുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകും.

















