പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം ഹംഗാമ 2 ജൂലൈ 23ന് ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. സിനിമ 30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാർ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. 1984ൽ പ്രിയദർശൻ മലയാളത്തിൽ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയുടെ റീമേക്കായിരുന്നു 2003ൽ പുറത്തിറങ്ങിയ ഹംഗാമ. രണ്ടാം ഭാഗത്തിലും ആദ്യ ചിത്രത്തിലേപ്പോലെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയാണ് വിഷയമെന്നും പക്ഷേ കഥ വ്യത്യസ്തമാണെന്നും പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു.