തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് എബിവിപി. കോവിഡ് കാലത്ത് പഠനേതര കാര്യങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച കേരളത്തിലെ വിദ്യാർത്ഥികളോടുള്ള നീതി കേടാണ് ഗവൺമെന്റ് തീരുമാനം.
മഹാമാരി കാലത്തും എൻഎസ്എസ്, എൻസിസി, സുഡന്റ് പോലീസ് കേഡറ്റ് മുതലായ സംവിധാനങ്ങൾ ചലനാത്മകമായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ ഭാഗഭാക്കായിട്ടുണ്ടെന്നും പ്രഖ്യാപനം പിൻവലിച്ച് അർഹരായ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും എബിവിപിആരോപിച്ചു.