കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിന് സമീപത്തെ വീട്ടിൽ ഗുണ്ടാ ആക്രമണം. വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം രണ്ടു യുവാക്കളെ വീട്ടിൽ കയറി വെട്ടി. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം. വെട്ടേറ്റ സാൻ ജോസഫ്, അമീർഖാൻ എന്നിവർ പ്രദേശത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. രണ്ടു യുവാക്കളെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.