ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ 798 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 123 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായ ഡൽഹിയാണ് പട്ടികയിൽ ഒന്നാമത്. ബിഹാറിൽ 115 പേർക്ക് ജീവൻ നഷ്ടമായി.
ഡെൽറ്റ പ്ലസ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്ട്രയിലും കേരളത്തിലും ഡോക്ടർമാരുടെ മരണം തുടരുകയാണ്. മഹാരാഷ്ട്രയിൽ 23 പേരും കേരളത്തിൽ 24 പേരും മരിച്ചു. പുതുച്ചേരിയിലാണ് ഏറ്റവും കുറവ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടർ മാത്രമാണ് പുതുച്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചത്.