തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും.
വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു.